2011, ഡിസംബർ 9, വെള്ളിയാഴ്‌ച

ഗാന്ധിജി വിജയിച്ചു .പക്ഷെ ഹസാരെ തോല്‍ക്കാന്‍ പാടില്ല

"തൊലിഞ്ഞ  ട്രാഫിക്‌ .. ഒരു  രെക്ഷയുമില്ല!" 3 മണിക്ക്  ഇലക്ട്രോണിക് സിറ്റിയില്‍
  എത്തണം .അണ്ണാ  ഹസരെയ്ക്ക്  പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള  ആയിരങ്ങള്‍
  അണിനിരക്കുന്ന   റാലിയിലെ  ഒരു  കണ്ണി ആവാനുള്ളതാ .. പക്ഷെ  ഇപ്പൊ  തന്നെ
  സമയം  2.50 ആയി.  കഷ്ടിച്ച്  BTM എത്തിയതെ  ഉള്ളു.

ഒന്നും  നോക്കിയില്ല... രണ്ടും    കല്‍പ്പിച്ചു  ഫുട്പാത്തിലേക്ക് വണ്ടി  കേറ്റി ...    കൂടെ  വേറെയും അഞ്ചാറു   ബൈകുകാര്‍.ഒരു  50 മീറ്റര്‍  ഡ്രൈവ്  ചെയ്തതേ  ഉള്ളു.
.. പോലീസ് മാമന്‍മ്മാര്‍   വന്നു!വണ്ടി പിടിച്ചു ...കുറ്റം ഫുട്പാത് ഡ്രൈവിംഗ് !

  വണ്ടി  മാറ്റിനിര്‍ത്താന്‍  ആജ്ഞാപിച്ചു.  ഇനി  എല്ലാ  ഡോകുമെന്റ്സ്  ഉം
 കാണിക്കേണ്ടി  വരും ... ടൈം  ഇല്ല.100 രൂപ  എടുത്തു വീശി.അതിലെ ഗാന്ധിജി  നോക്കി
 ചിരിച്ചു. പോലീസുകാര്‍ ചിരിച്ചില്ല. ഒരു  നൂറും  കൂടി  വീശി. എല്ലാവരും ചിരിച്ചു !

 ഗാന്ധിജി  വിജയിച്ചു .പക്ഷെ  ഹസാരെ  തോല്‍ക്കാന്‍  പാടില്ല.

 സമ്മേളനനഗരിയില്‍  കുതിച്ചെത്തി  കഴുത്ത്‌  പൊട്ടുമാറുച്ചത്തില്‍  പ്രതിജ്ഞാ എടുത്തു ....
"കൈകൂലി  കൊടുക്കില്ല .. വാങ്ങില്ല ... അഴിമതിക്ക്  കൂട്ട്  നില്‍ക്കില്ല! അണ്ണാ ഹസാരെ കി ജയ് !!!".

7 അഭിപ്രായങ്ങൾ:

  1. കൊള്ളാം നമ്മുടെയെല്ലാം ചെയ്തി തന്നെയാണിത് ഫേസ് ബുക്കിലും ട്വിറ്ററിലും മറ്റും അണ്ണാഹസാരെയേക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷം. സ്വന്തം കാര്യം വരുമ്പോള്‍ കൈക്കൂലി കൊടുത്ത് കാര്യം സാധിക്കുന്നത്.

    അഴിമതി തുടച്ച് നീക്കുവാനുള്ള ആദ്യ ശ്രമം താഴെത്തട്ടില്‍ നിന്ന് നമ്മളെപ്പോലുള്ളവരില്‍ നിന്ന് വരണം. അതുണ്ടാവുന്നില്ലെന്നുള്ളതാണ് സത്യം

    മറുപടിഇല്ലാതാക്കൂ
  2. അണ്ണാ തകര്‍ത്തു ഇതെനിക്ക് ഇഷ്ടായി !!!!

    മറുപടിഇല്ലാതാക്കൂ
  3. Aliyaa... eteppolaa nee ee paripaadikal thudangiyatu.. Kidilan... :)

    മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കാൻ

                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...