2011, ഡിസംബർ 7, ബുധനാഴ്‌ച

പാതിരാവണ്ടി (കവിത)


 
ബസ്സിന്റെ  ഡോര്‍  തുറന്നവശനായ് വന്നയാള്‍
ഫ്ലാറ്റിന്റെ  മുന്നിലെ  ഗേറ്റില്‍ മുട്ടീ 
പാതിരാ  നേരത്ത്  പാതിമയക്കത്തില്‍
വാച്ച്മാനോടിവന്നാനയിച്ചൂ.


ലിഫ്റ്റിന്റെ  ബട്ടണില്‍  ഏഴെന്നു   കുത്തീട്ട്
ലിഫ്റ്റിന്റെ  ഭിത്തിയില്‍   ചാരി  നിന്നു.
ഏഴാം  നിലയിലെ  ഡോര്‍ നമ്പര്‍ ത്രീയുടെ
വാതില്‍  തുറന്നയാളുള്ളില്‍  ചെന്നൂ.


മാറാപ്പായേന്തിയ ലാപ്ടോപ്  ബാഗും  
ഗളബന്ധനമായ  ടൈയും
നീട്ടി  എറിഞ്ഞിട്ട്  ഓടിച്ചെന്നൂ അയാള്‍
തന്റെ പൊന്നോമനയ്ക്കുമ്മ വെക്കാന്‍.


അരണ്ടാ വെളിച്ചത്തിലാരോരുമില്ലാതെ
അഞ്ചു  വയസ്സുള്ള  പി ഞ്ചോമന ‍  
മാലാഖയെ പോലുറങ്ങുന്ന മഞ്ചത്തില്‍
മെല്ലെയിരുന്നയാള്‍  തൊട്ടുനോക്കി

ലാളന  വാനോളം  കിട്ടേണ്ട  പ്രായത്തില്‍
ലാളിക്കാനച്ചന്‍   ചാരെയില്ല!
പാടെ  ഇരുണ്ടങ്ങ്‌ പത്തുമണി  നേരം
പാതിരാ  ഷിഫ്റ്റിലേക്കമ്മ  ചെല്ലും.
പാതിരാ  നേരത്ത്  പാതി മയക്കത്തില്‍
പാടെ  തളര്ന്നങ്ങച്ചനെത്തും !

തന്റെ  പൊന്നോമനകുഞ്ഞിന്റെ  നെറ്റിയില്‍
വറ്റിവരണ്ട  തന്‍  അധരങ്ങള്‍ ചെര്‍ത്തയാള്‍
അന്നത്തെ ദിവസത്തെ മൊത്തം ലാളന
ഒരു ചുംബനത്തില്‍ പൊതിഞ്ഞു നല്‍കി !
തന്നിമ രണ്ടിലും  പൊഴിയുന്ന  ചുടുധാര
തന്നോമല്‍  കുഞ്ഞിന്റെ  മേനിയില്‍  വീഴാതി-
ടതുകൈ കുമ്പിളില്‍  ശേഖരിച്ചു!
ഒരു വട്ടം  കൂടിയമാലാഖയെ  നോക്കി
അത്താഴമുറിയില്‍  പതിയെ  നീങ്ങി.

പോകുന്ന  വഴിയിലാ  സിസ്റ്റമോന്നോണ്‍  ചെയ്ത്
ഫേസ്ബുക്കിലോട്ടയാള്‍   എത്തി നോക്കി
പണ്ഡിറ്റ്‌  ജിയും  രാജപ്പന്‍  ചേട്ടനും
പോരാത്തതിനിപ്പോ മുല്ലപ്പെരിയാറും!

പാതയോരത്തങ്ങു   സമരമുഖത്ത്‌
സാന്നിധ്യമാവാന്‍  തനിക്കു  വയ്യ! 
സാമൂഹ്യബോധവും  അനുകമ്പയും പിന്നെ
ഹെല്പ് ചെയ്യാനുള്ള മനസ്സുമുണ്ടേ....
ഇത്യാദിയെല്ലാമിപ്പൊഴുമുണ്ടെന്ന  
പ്രഖ്യാപനം  പോലെ  "ലൈക്‌"  ചെയ്തു .
"ലൈക്‌"  ചെയ്തു  പിന്നെ  "ഷെയറ്" ചെയ്തു  പാവം
നാലഞ്ചു  മുല്ലപ്പെരിയാരുകള്‍ !
അച്ചാറു പോലങ്ങു  തൊട്ടുനക്കാനായി
പണ്ഡിറ്റ്ജിയെയും   ഷെയറ്  ചെയ്തു !

വയറിന്റെ  രോദനം  ഉച്ചത്തിലായപ്പോള്‍
വൈകാതെതന്നെ   വയര്‍  നിറച്ചു.
തന്നോമല്‍ കുഞ്ഞിന്റെ ചൂടുപറ്റിക്കൊണ്ട്
ചാരെയായച്ചനും  കിടന്നുറങ്ങി !

പുലരിതന്‍  കിരണമായ്    പ്രിയസഖി  എത്തുമ്പോളാ- 
പാവം  ഓഫീസ് ബസ്സില്‍  കേറും!
കാശിനു  മാത്രമായ്  എന്തിനീ  ജീവിതം
എന്നയാള്‍  പലവട്ടമലറിയതാ  .
ആ വിളി  കേട്ടിട്ട്  ഉത്തരം  തന്നത്  
വെരാരുമല്ലാ..  ലോണ്കാരാ!
കാറിന്റെ  ലോണും  വീടിന്റെ  ലോണും  
ദംഷ്ട്രകള്‍  കാണിച്ചു  കുരച്ചിടുമ്പോള്‍ ...
പാവമീ മാനവന്‍ പോംവഴിയില്ലാതെ
പാതിരാവണ്ടിതാന്‍ ശരണം എന്നറിയുന്നു !
പാതിരാവണ്ടിതാന്‍ ശരണം എന്നറിയുന്നു !
പാതിരാവണ്ടിതാന്‍ ശരണം എന്നറിയുന്നു !

6 അഭിപ്രായങ്ങൾ:

  1. സഖാവേ താങ്കള്‍ ഇത്രെയും വല്യ പുലി ആണെന്ന് വിചാരിചില്ലാ ...
    ഇനി പിന്നെ ഇതൊക്കെ വെറും വെറുതെ എഴുതുകയാനെന്നു പറഞ്ഞാല്‍, നമ്മള്‍ എന്ത് കാര്യം ആണ് വെറുതെ അല്ലാതെ ചെയ്യുനത് മാഷേ :-)

    ഒരു കവരിന്റെയും സ്റ്റാമ്പഇന്റെയും ചെലവല്ലേ ഉള്ളൂ .. ഏതെങ്കിലും വാരിക/മാസികയിലേക്ക് അയച്ചു കൊട് ... വെറും വെറുതെ എങ്ങാനും അച്ചടിച്ച്‌ വന്നാലോ ? നമ്മാകും ഒന്ന് അഭിമാനിക്കാന്‍ ഉള്ള വക ആണല്ലോ :-D

    മറുപടിഇല്ലാതാക്കൂ
  2. ഹ ഹ .. കൊള്ളാം. സമിത് ജി, നിങ്ങളുടെകമന്റിനു ഒരുപാട് നന്ദി. അങ്ങനെ വല്യ നിലവാരം ഉള്ള എന്തെങ്കിലും ഒക്കെ എഴുതാന്‍ പറ്റുവാണേല്‍ സ്ടാമ്പും കവരും വാങ്ങി അയച്ചു കൊടുക്കാം. :)

    പിന്നെ താങ്കളുടെ രണ്ടാമത്തെ കവിത എന്നിറങ്ങും?

    മറുപടിഇല്ലാതാക്കൂ
  3. aal oru puli thanne to........liked it very much...........eniyum eniyum ezhutanam...pratikshich irikunnu..........

    മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കാൻ

                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...