Thursday, 26 January 2012

കഴുകന്മാര്‍

ഇന്നലെ വരെ താമസിച്ച സ്ഥലമല്ലേ .... ഒന്ന് പോയി കണ്ടിട്ട് വരാം.അത് മാത്രമല്ല ആരോടും ഒരു വാക്ക് പോലും പറയാതെയല്ലേ ഞാന്‍  അവിടം വിട്ടത്. 

 ഇപ്പൊ പണ്ടത്തെ പോലെ അല്ല.. എവിടെ വേണേലും നിമിഷ നേരം കൊണ്ട് പറന്നെത്താം. ദൂരം ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു. 

നേരെ നാട്ടിലേക്ക് വച്ചുപിടിച്ചു. വീടിനടുത്തുള്ള കവലയില്‍ ഒരാള്‍കൂട്ടം. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ഒരു അനുശോചന യോഗം ആണെന്ന് മനസ്സിലായി. 

"അനന്തന്‍ നായരുടെ നിര്യാതം ഒരു മഹാ നഷ്ടം. നാടിനു വേണ്ടി ജീവിതം ഹോമിച്ചയാള്‍ " - പ്രഭാഷകന്‍ സ്ഥലത്തെ പഞ്ചായത്ത് പ്രസിടണ്ട് കണ്ണീരില്‍ കുളിച്ചു നില്‍ക്കുന്നു. 


ഞാന്‍  പതുക്കെ അവിടുന്ന് മാറി വാസുവേട്ടന്റെ ചായക്കടയുടെ തിണ്ണയില്‍ ഇരുന്നു. അവിടെയും സംസാരം അനന്തന്‍ നായരുടെ മരണത്തെ കുറിച്ച് മാത്രം.
"കല്യാണം പോലും കഴിക്കാതെ നാടിനു വേണ്ടി ജീവിച്ചയാളാ! " 

വേണ്ട.. ഇവിടെയും ശരിയാവില്ല. 
ഞാന്‍  അടുത്തുള്ള ബാര്‍ബര്‍ ഷോപ്പിലേക് കേറി. അവിടെ  ആണെകില്‍ "അനന്തന്‍ നായരെ കുറിച്ച്  ഘോര ഘോരമായ ചര്‍ച്ച. 

അനന്തന്‍ നായരുടെ നിര്യാണത്തില്‍ എല്ലാവരും തുല്യദുഖിതര്‍ ! 

നാട്ടുകാര്‍ ഒക്കെ ഇത്രേം ദുഖിതര്‍ ആണോ ഈ അനന്തന്‍ നായരുടെ നിര്യാണത്തില്‍ !

തെണ്ടികള്‍ ! ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞു നോക്കത്തവരാ.ആദ്യമൊക്കെ ഒരു സ്വാതന്ത്ര സമര സേനാനി എന്ന ബഹുമാനം എങ്കിലും കൊടുത്തിരുന്നു. പക്ഷെ  ഒന്ന് രണ്ടു അഴിമതി കേസുകള്‍ പുറത്തു കൊണ്ട് വരാന്‍ വേണ്ടി ഒന്ന് ശ്രമിച്ചപ്പഴേക്കും രാഷ്ട്രീയക്കാര്‍ എല്ലാവരും കൈ വിട്ടു. കയ്യില്‍ കാശോ മഴക്കാലത്ത്‌ ചോര്‍ന്നൊലിക്കാത്ത വീടോ ഇല്ലായിരുന്നു. അവസാനം ആരും തിരിഞ്ഞു നോക്കാനില്ലാതെ ഒരാഴ്ച പനി പിടിച്ചു കിടന്നു ഒടുവില്‍ ന്യൂമോണിയ പിടിപെട്ടാ  മരിച്ചത്.

സമയത്ത് ആശുപത്രിയില്‍ എത്തിക്കാനുള്ള കാരുണ്യം എങ്കിലും ഇതില്‍ ഏതെങ്കിലും ഒരുത്തന്‍ കാണിച്ചിരുന്നെങ്കില്‍ .... ഒരു പക്ഷെ ഇവരെ വിട്ടു പിരിയാതെ ഇന്നും ഞാന്‍ ഇവിടെ കാണുമായിരുന്നു. 

വേണ്ട ..ഒരു തരത്തില്‍ നോക്കിയാല്‍  മരിച്ചത് തന്ന്യാ നല്ലത്. അങ്ങനെ എങ്കിലും നാല് പേര്‍ എന്നെ കുറിച്ച് നല്ലത് പറഞ്ഞല്ലോ!


15 comments:

 1. പ്രിയപ്പെട്ട സുഹൃത്തേ,
  ഇതാണ് സത്യം..!നാട്ടില്‍ നടക്കുന്നത്!
  നല്ല ആശയം..!അഭിനന്ദനങ്ങള്‍..!
  ഈ എഴുത്ത് ഒരിക്കലും വെറും വെറുതെയാകാതിരിക്കട്ടെ ! :)
  സസ്നേഹം,
  അനു

  ReplyDelete
 2. കപടത.. അല്ലാതെന്താ പറ്യാ...

  ReplyDelete
 3. നല്ലതിനെ കണ്ടില്ലെന്ന് നടിക്കുന്നതാണ് കാപട്യം.സത്യസന്ധമായ രചന ആശംസകൾ..

  ReplyDelete
 4. @anu,
  ബെഞ്ചാലി,
  ആത്മരതി,

  അഭിപ്രായങ്ങള്‍ക്ക് നന്ദി!

  ReplyDelete
 5. പ്രജിത്തേ... കൊള്ളാം..
  നന്നായിട്ടുണ്ട്...
  നീ ആള് പുലി ആയിരുന്നല്ലേ..

  ReplyDelete
  Replies
  1. നിങ്ങളെ പോലുള്ള പുലികളുടെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ പാട് പെടുന്ന വെറും ഒരു പൂച്ചയാണ് സര്‍ ഞാന്‍ ! anyways thanks for the comment

   Delete
 6. കഥ നന്നായിട്ടുണ്ട് വര്‍ത്തമാനത്തിന്റെ നേര്‍കാഴ്ച തന്നെയാണ് തുടര്‍ന്നും എഴുതുക സുഹൃത്തേ.......
  നാന്നായി വായിക്കാന്‍ ശ്രമിക്കുക നിങ്ങളില്‍ നിന്നും നല്ല കഥകള്‍ പിറക്കാന്‍ അത് കാരണമാകും .....ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി പ്രദീപ്‌... .വായന ശീലം അല്പം കുറവാണ്. കൂട്ടാനുള്ള ശ്രമത്തിലാണ് ഇപ്പൊ. :)

   Delete
 7. സംഭവം കൊള്ളാം സുഹൃത്തേ, പക്ഷേ ഇതൊക്കെ എല്ലാരും പറയുന്നതല്ലേ?

  ReplyDelete
 8. അതെ. അതുകൊണ്ട് ഞാനും പറഞ്ഞു എന്നെ ഉള്ളു :)

  ReplyDelete
 9. ഇതല്ലെ ശ്രീനിവാസൻ അഴകിയ രാവണനിൽ പറഞ്ഞതും "ഞാൻ ചത്തു കഴിയുമ്പോൾ നിങ്ങൾ എനിക്കു സ്മാരകവും മറ്റും പണിയും ---"

  ReplyDelete
 10. എന്നെപ്പോലെ ചിലര്‍ക്ക് മാത്രമേ ആ ഭാഗ്യം സിദ്ധിച്ചിട്ടുണ്ടാകുള്ളു

  ജീവിച്ചിരിക്കുമ്പോളും നല്ലത് കേള്‍പ്പിക്കുക, മരിച്ച് കഴിഞ്ഞാലും നല്ലത് കേള്‍പ്പിക്കുക...

  ReplyDelete
 11. @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage: അതെ. ആശയം പുതിയതൊന്നും അല്ല. പക്ഷെ ഈ രീതിയില്‍ ആരും അവതരിപ്പിച്ചതായിട്ടു ഞാന്‍ കണ്ടില്ല. Thnnks for the comment !

  @ചെലക്കാണ്ട് പോടാ: വേറെ ആര്‍ക്കും ഇല്ല .. നിങ്ങള്ക്ക് മാത്രം രജിത്തേട്ടാ! ha ha :))))

  ReplyDelete


വായിച്ചെങ്കില്‍ ഒന്ന് അഭിപ്രായം രേഖപ്പെടുത്തണേ...