2011, ഡിസംബർ 10, ശനിയാഴ്‌ച

ഇപ്പഴത്തെ കാലമല്ലേ !!


"ഇപ്പഴത്തെ പനിയാ... ശ്രെദ്ധിക്കണം മോനെ ! "
അത് കേട്ടതും അത് വരെ 100 ഡിഗ്രി ആയിരുന്ന എന്റെ പനി  102 ലേയ്ക്ക് കുതിച്ചു.  പണ്ട് പനി പിടിച്ചു കിടന്നപ്പോഴും അവര്‍ ഇത് തന്നെയാണല്ലോ എന്നോടു പറഞ്ഞിരുന്നത് എന്നോര്‍ത്തപ്പഴാ അല്പം ആശ്വാസം തോന്നിയത്.

" ഹോ ! ഇപ്പഴത്തെ പിള്ളേരുടെ കാര്യം ! ഒരു വക പറഞ്ഞാല്‍ കേക്കില്ല"  എന്ന് ജാനകിയേച്ചി ചെക്കനോട് പറയുന്നത് ഞാന്‍ കേട്ടïട്ടുണ്ട് . ജാനകിയേച്ചി കുട്ടിയായിരുന്നപ്പോ അവരുടെ അമ്മയും ഇത് തന്നെ പറഞ്ഞിട്ടുണ്ടാവും. കാരണം പിള്ളേര്‍ എല്ലാ കാലത്തും അനുസരണക്കേട് കാണിക്കും. ഇനി ഈ ചെക്കന്‍ വലുതായാല്‍ അവന്റെ മക്കളോടും ഇത് തന്നെ പറയും.!‌

"ഇപ്പൊ എവിടേയ ആത്മാര്‍ഥമായ സ്നേഹം ഉള്ളത് !"

 " ഇപ്പൊ ഒക്കെ എന്ത് ഓണം ! അതൊക്കെ പണ്ടല്ലേ",

" ഇപ്പൊ ഇറങ്ങുന്നത് ഒക്കെ പാട്ടാണോ !"

  എന്ന് മാത്രമല്ല ,

 "ഇപ്പഴത്തെ മഴയ്ക്ക്‌ വെള്ളം കുറവാണ്! "എന്നുവരെ പറഞ്ഞു കേട്ടിട്ടുണ്ട് .

ഇങ്ങനെ ഇപ്പഴത്തെ എല്ലാത്തിനെയും കുറ്റം പറഞ്ഞ്, കയ്യും കെട്ടി നിന്ന് ,  തിരിച്ചു കിട്ടാത്ത ആ പഴയ കാലത്തെ കുറിച്ച ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നതിലും   നല്ലതല്ലേ സുഹൃത്തെ  ഈ "ഇപ്പഴത്തെ" കാലത്തെ ഒന്ന് നന്നാക്കാന്‍ ശ്രെമിക്കുന്നത്. ഒന്ന് ശ്രെമിച്ചു നോക്കിക്കൂടെ!

"ശരിയാ , ഇപ്പഴത്തെ കാലത്ത്  ആര്‍ക്കാ അതിനൊക്കെ സമയം !!" 

6 അഭിപ്രായങ്ങൾ:

  1. ഹി ഹി ഇതൊക്കെ നിത്യഹരിത ചോദ്യങ്ങളല്ലേ... :)

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോഴത്തെ കാലമല്ലേ... പ്രജിത്തിനു വരെ ബ്ലോഗ് തുടങ്ങാം. :P

    മറുപടിഇല്ലാതാക്കൂ
  3. "ഇപ്പഴത്തെ മഴയ്ക്ക്‌ വെള്ളം കുറവാണ്! "എന്നുവരെ പറഞ്ഞു കേട്ടിട്ടുണ്ട് .

    അതിഷ്ടായി...

    രമേശന്റെ ഒരു പോസ്റ്റുണ്ട്, വിഷുവിനെക്കുറിച്ച്, അതിലും ഉണ്ട് ഇത് പോലത്തെ നിത്യഹരിത ചോദ്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. ഇക്കാലത്തെ കമന്റ് ഒക്കെ ഒരു കമെന്റാണോ? അതുകൊണ്ട് കമന്റുന്നില്ല ;-)

    മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കാൻ

                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...