2011, ഡിസംബർ 27, ചൊവ്വാഴ്ച

ഇന്ന് നീയാണ് ഭ്രാന്തന്‍! (കവിത )ആഘോഷ  രാത്രി
ലഹരിയില്‍  ആറാടും  രാത്രി
ബാറും  കാറും  ബീയറില്‍  കുളിച്ചിടും
നാടും  നഗരവും  നാറിടും

നാരികളുടെ  നിശ  ഇന്ന്
നാറികളുടെ  നിശീഥിനി
നരനും  നാരിയ്ക്കും
നാവു  കുഴയുന്ന  പാതിരാത്രി.

ഒറ്റയ്ക്ക്  പോകുന്നു  ഒരു  ഭ്രാന്തന്‍
തലയ്ക്കു  വെളിവില്ലാത്ത   നാറി.
അടുത്ത്  ചെന്ന്  മണത്തു നോക്കി
നാറുന്നില്ല  ...ഭ്രാന്തന്‍ !

ഇന്ന് നീയാണ് ഭ്രാന്തന്‍
ഈരാവില്‍  നാറാത്തവന്‍    ഭ്രാന്തന്‍.
ഹാപ്പി ന്യൂ ഇയര്‍ !!!

11 അഭിപ്രായങ്ങൾ:

 1. കവിത വായിച്ചാസ്വദിക്കാനുള്ള കഴിവെനിക്കില്ല....

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2011, ഡിസംബർ 27 9:48 PM

  Dear Prajith,
  Thank u 4 da comment on my site.
  I also read ur ritings.
  u have the feeling,but the words have to be a little more refined.

  Thanx,
  Love.
  rajan.

  മറുപടിഇല്ലാതാക്കൂ
 3. ആശാനെ വീണ്ടും കലക്കി :-)
  കൂടുതല്‍ എഴുതുക ..

  മറുപടിഇല്ലാതാക്കൂ
 4. ഒരു ഭ്രാന്തനെങ്കിലും ന്യൂ ഇയറില്‍ നാറാതെ ഉണ്ടായല്ലോ.
  നല്ല രചന.

  മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കാൻ

                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...